ചെന്നൈ : തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ശിവഗംഗ, ചെന്നൈ എന്നിവയുൾപ്പെടെ തമിഴ്നാട്ടിലെ അനവധി മേഖലകളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. എൽ ടി ടി ഇ യുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാം തമിഴർ പാർട്ടി (എൻടികെ) ഭാരവാഹികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച പരിശോധന നടത്തിയത് .
ഇത് സംബന്ധിച്ച ഔദ്യോഗിക പത്രകുറിപ്പുകൾ ഒന്നും ദേശീയ അന്വേഷണ ഏജൻസി ഇറക്കിയിട്ടില്ലെങ്കിലും ശ്രീലങ്കൻ തമിഴ് വിഘടനവാദി ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈളത്തിൻ്റെ (എൽടിടിഇ) പുനരുജ്ജീവനത്തിലും അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങളിലും എൻടികെ പ്രവർത്തകർക്ക് പങ്കുണ്ടെന്നു സംശയിക്കുന്നതിനാലാണ് തിരച്ചിൽ നടത്തിയതെന്നാണ് റിപ്പോർട്ട്.
അനവധി കാഴ്ചക്കാരുള്ള സട്ടൈ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന എൻടികെയുടെ പ്രചാരണ സെക്രട്ടറിയായ ദുരൈമുരുഗൻ, എൻഐഎ നിരീക്ഷണത്തിലുള്ള പ്രധാന പാർട്ടി ഭാരവാഹികളിൽ ഒരാളാണ്. ദുരൈമുരുഗൻ ഉൾപ്പെടെ ഏഴ് എൻടികെ അംഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. ദുരൈ മുരുഗന്റെ പക്കൽ നിന്നും നിരവധി പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുത്തുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post