കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ രാഷ്ട്രീയ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്ന് ഹരിയാന മുഖ്യമന്ത്രി, മനോഹർ ലാൽ ഖട്ടർ. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയുടെ ഗ്രാഫ് താഴ്ത്തണം എന്നാണ് കർഷകർ പറയുന്നത്, എന്നാൽ തങ്ങളുടെ ആവശ്യങ്ങൾക്കായി കർഷകർ പ്രയോഗിക്കുന്ന തന്ത്രങ്ങൾ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയുടെ ഗ്രാഫ് വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ഇവർ മനസിലാക്കുന്നത് നല്ലതായിരിക്കും. മനോഹർ ലാൽ ഖട്ടാർ വ്യാഴാഴ്ച വ്യക്തമാക്കി.
കർഷകർ നടത്തിയിരിക്കുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനയാണ്, ഇത്രയും വലിയ പ്രതിഷേധം സംഘടിപ്പിച്ചാൽ ജനങ്ങൾ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നത് നിർത്തുമെന്നാണോ ഇവർ കരുതുന്നത് ? ഒരിക്കലുമില്ല പകരം, അവർ ആ ഗ്രാഫ് കൂടുതൽ ഉയർത്തുകയാണ് ചെയ്യുന്നത്.
പ്രതിഷേധിക്കാനുള്ള ശരിയായ മാർഗമല്ല ഇതെന്ന സന്ദേശമാണ് പൊതുസമൂഹത്തിൽ പ്രചരിക്കുന്നത്. ഹരിയാനയിലെ ക്രമസമാധാനപാലനം ഇതിലൂടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. 30-40 ആളുകൾക്ക് പോലും അവരുടെ ആവശ്യങ്ങളുമായി ഡൽഹിയിലേക്ക് ചർച്ചയ്ക്ക് പോകാമെന്നിരിക്കെ ട്രാക്ടറുകളിൽ 200-400 ആളുകൾ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നത് ഉചിതമല്ല, ”അദ്ദേഹം പറഞ്ഞു.
Discussion about this post