ലോകകപ്പില്‍ ഇന്ത്യയെ തോല്പിക്കാന് ഇത്തവണയും പാക്കിസ്ഥാനായില്ല. അഡ്ലെയ്ഡില് 76 റണ്‍സിനായിരുന്നു ഇത്തവണ ഇന്ത്യന്‍ വിജയം. ബാറ്റിംഗിലും ബൗളിങ്ങിലും തിളങ്ങിയ ഇന്ത്യ ഈ ലോകകപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി. ഇന്ത്യ മുന്നോട്ട് വച്ച 301 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 224 റണ്‍സിന് പുറത്തായി. മിസ് ബ ഉള്‍ഹഖാണ് (76)പാക് നിരയിലെ ടോപ് സ്ക്കോറര്‍. മുഹമ്മദ് ഷാമി (4) ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി.
11 റണ്‍സെടുക്കുന്നതിനിടെ യൂനിസ് ഖാനെ(6) നഷ്ടപ്പെട്ട പാക്കിസ്ഥാന് ഓപ്പണര്‍ അഹമ്മദ് ഷിഹാദിലുടെയും(47)പാരിസ് സൊഹൈയിലിലൂടെയും(36) രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ബാക്ക് ഫൂട്ടിലായി. ഷോയിബ് മക്സൂദ്,ഉമര്‍ അക്ക്മല് എന്നിവര്‍ റണ്ണെടുക്കാതെ പുറത്തായി. രണ്ട് റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് പാക് ടീമിന് നഷ്ടമായത്. 22 റണ്‍സെടുത്ത അഫ്രിഡിയും പൊരുതി വീണു. റിയാസ് രണ്ട് റണ്‍സെടുത്ത് പുറത്തായി
രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും മോഹിത് ശര്‍മ്മയും ഒരു വിക്കറ്റ് വീതം വീഴ്ത്തിയ ജഡേജ, അശ്വിന് മോഹിത് ശര്‍മ്മ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടംപിടിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 301 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാനെതിരെ മുന്നോട്ട് വച്ചത്. നിശ്ചിത അന്‍പത് ഓവറില്‍ 7 വിക്കറ്റിന് 300 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. കൊഹ്ലി 126 പന്തില്‍ നിന്ന് 107 റണ്‍സ് നേടി. 119 പന്തില്‍ നിന്നാണ് കൊഹ്ലി സെഞ്ച്വറി നേടിയത്. റെയ്ന 56 പന്തില്‍ നിന്ന് 74 റണ്‍സ് എടുത്തു പുറത്തായി. ശിഖര്‍ ധവാന് 73 റണ്‍സെടുത്തു റണ്ണൗട്ടായി. പിന്നിടെത്തിയ റെയ്നയും ആഞ്ഞടിച്ചു. നാലാമനായി ഇറങ്ങി ധോണി 18 ഉം ജഡേജ മൂന്ന് റണ്‍സും എടുത്ത് പുറത്തായി.
15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. രഹാനെ(0), അശ്വിന് (പുറത്താവാതെ ഒന്ന്),ഷാമി(പുറത്താവാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവനകള്‍. കൊഹ് ലിയുടേത് ഉള്‍പ്പടെ അഞ്ച് വിക്കറ്റുകളും സൊഹൈല്‍ ഖാനാണ്. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണതാണ് ഇന്ത്യന്‍ റണ്ണൊഴുക്ക് തടഞ്ഞത്.കൊഹ് ലിയാണ് മാന്‍ ഓഫ് ദ മാച്ച്
ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് വിരാട് കോഹ്ലി സ്വന്തം പേരിലാക്കി. 2003 ലോകകപ്പില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ നേടിയ 98 റണ്‍സെന്ന റെക്കോര്‍ഡാണ് കൊഹ്ലി പഴങ്കഥയാക്കിയത്.
Discussion about this post