കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ബംഗാൾ പോലീസിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പോലീസ് പ്രവർത്തിക്കുമ്പോൾ എന്തും സംഭവിക്കാം എന്ന ഭീഷണിയിലാണ് ജനങ്ങളെന്നും അതിനാൽ തന്നെ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സേനയെ വിന്യസിക്കണം എന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും എംപിയുമായ അധിർ രഞ്ജൻ ചൗധരി
“സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായാണ് പോലീസ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇവിടെ ആളുകൾക്കിടയിൽ ഭയത്തിൻ്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് ബഹരംപൂർ എംപിയും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
“ഞാൻ ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സുരക്ഷാ സേനയെ വിന്യസിച്ചാൽ, നിർഭയമായി വോട്ട് ചെയ്യാൻ അത് ജനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെയും അനുയായികളുടെയും നേതൃത്വത്തിൽ സന്ദേശഖാലിയിലെ ഗ്രാമീണ സ്ത്രീകൾക്കെതിരായി നടന്ന കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലാണ് അധിർ രഞ്ജൻ ചൗധരിയുടെ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന പരാമർശം പുറത്ത് വന്നിരിക്കുന്നത്.
Discussion about this post