ഭോപ്പാൽ: സ്വതന്ത്ര ലബ്ധിക്ക് ശേഷം കോൺഗ്രസ് പിരിച്ചു വിടണം എന്ന മഹാത്മാ ഗാന്ധിയുടെ പ്രസ്താവന യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളാണ് രാഹുൽ ഗാന്ധി നടത്തി കൊണ്ടിരിക്കുന്നത് എന്ന് പരിഹസിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി ദേശീയ നേതാവുമായ ശിവ് രാജ് സിംഗ് ചൗഹാൻ. തുടർച്ചയായി കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ തോൽക്കുന്നതിനെ കുറിച്ച് എ ഐ സി സി പ്രസിഡന്റ് മല്ലികാർജുൻ ഗാർഖെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
തന്റെ സമൂഹമദ്ധ്യമമായ എക്സിൽ കൂടി മല്ലികാർജുൻ ഗാർഖെയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം
“രാഹുൽ ജിയുടെയും നിങ്ങളുടെ നേതൃത്വത്തിൻ്റെയും കീഴിൽ, കോൺഗ്രസ് അനവധി തെരഞ്ഞെടുപ്പുകളിൽ തോൽക്കുകയായിരുന്നു. ഒന്ന് കൈവിരലിൽ കൂട്ടി നോക്കിയാൽ തന്നെ മനസ്സിലാകും , 2013 മുതൽ ഇതുവരെ 50-ലധികം തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടു. നിരവധി പഴയ മുഖ്യമന്ത്രിമാരും വലിയ നേതാക്കളും കോൺഗ്രസ് വിട്ടു,” ചൗഹാൻ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ ഇല്ലാതാക്കണം’ എന്ന മഹാത്മാഗാന്ധിയുടെ പ്രസ്താവന രാഹുൽ ജിയും നിങ്ങളും ഒരുമിച്ച് നിറവേറ്റുന്നുണ്ട് എന്നാണ് തോന്നുന്നത് ശൗഹാൻ പറഞ്ഞു
Discussion about this post