ശ്രീനഗർ: നീണ്ട ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കശ്മീരിൽ എത്തുകയാണ്. രാജ്യത്തിന്റെ വികസന നായകനെ കാണാൻ ആകാംഷയിലും ആവേശത്തിലുമാണ് കശ്മീരി ജനത. എന്നാൽ ബനിഹാലി സ്വദേശി മുഹമ്മദ് അദാൻ എന്ന അഞ്ച് വയസ്സുകാരന് പ്രധാനമന്ത്രിയുടെ വരവ് കുറച്ച് കൂടി സന്തോഷം നൽകുന്നതാണ്. തന്റെ ‘ഹീറോ’യെ കാണാൻ സാധിക്കുമല്ലോ എന്നതാണ് അദാന്റെ ഈ സന്തോഷത്തിന് കാരണം.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ ആരാധകനാണ് അദാൻ. ഒർമ്മവച്ച നാൾ മുതൽ പ്രധാനമന്ത്രിയുടെ വാക്കുകൾ ശ്രവിക്കാറുണ്ടെന്ന് അദാൻ പറയുന്നു. ഈ വാക്കുകളാണ് അദാനിൽ സ്നേഹമായി നിറഞ്ഞത്.
പ്രധാനമന്ത്രിയ്ക്ക് കുട്ടികളോട് വലിയ സ്നേഹമാണെന്നാണ് അദാൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിൽ ആ സ്നേഹം പ്രകടമാണ്. അതുകൊണ്ടുവന്നെ പ്രധാനമന്ത്രിയുടെ ആരാധകനാണ് താൻ. മൻ കി ബാത്തിന്റെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണാറുണ്ട്. ശ്രീനഗറിലെത്തി പ്രധാനമന്ത്രിയെ ഉറപ്പായും കാണുമെന്നും അദാൻ കൂട്ടിച്ചേർത്തു.
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി ശ്രീനഗറിൽ എത്തുന്നത്. അമിതാധികാരം എടുത്ത് കളഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം കശ്മീരിൽ എത്തുന്നത്.
Discussion about this post