കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. കോഴിക്കോട്- വയനാട് പാതയിൽ രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ആംബുലൻസ്. ഇതിനിടെ എതിരെ വരികയായിരുന്ന ട്രാവലറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലർ നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.
അപകടത്തിൽ ആംബുലൻസിന്റെയും ട്രാവലറിന്റെയും മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരിൽ ആംബുലൻസിലെയും ട്രാവലറിലെയും ആൾക്കാർ ഉൾപ്പെടുന്നു.
Discussion about this post