പാലക്കാട് : ആന പ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ വിടവാങ്ങി. പാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അയ്യപ്പൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവശനിലയിൽ ആയിരുന്നു. തൃശ്ശൂർ പൂരം അടക്കമുള്ള നിരവധി ഉത്സവങ്ങളിലെ പ്രിയ സാന്നിധ്യമാണ് വിട പറയുന്നത്.
ആന പ്രേമികളുടെ ഏറെ പ്രിയപ്പെട്ട കൊമ്പനായ മംഗലാംകുന്ന് കർണ്ണന്റെ വിയോഗത്തിനുശേഷം ഇപ്പോൾ മംഗലാംകുന്ന് അയ്യപ്പനും വിട പറയുന്നത് പാലക്കാട് മംഗലാംകുന്ന് ആന തറവാടിനെയും ആനപ്രേമികളെയും ഒരുപോലെ കണ്ണീരിൽ ആഴ്ത്തുകയാണ്.
Discussion about this post