വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വർഷങ്ങളോളം നടത്തിയ പ്രയത്നത്തിന് ഒടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ റിലീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതിയിരിക്കുകയാണ് ഈ സിനിമ. പുതിയ റിപ്പോർട്ടുകളനുസരിച്ച് റിലീസ് ദിനത്തിൽ മലയാളത്തിൽ നിന്ന് മാത്രം ചിത്രം ആകെ നേടിയത് ആറ് കോടിയിൽ അധികമാണ്. . ഇത് പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവു വലിയ ഓപ്പണിംഗാണ്.
ഇതോടെ ഓപ്പണിംഗ് ദിവസം ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻറെ 5.85 കോടി റെക്കോഡാണ് ആടുജീവിതം തിരുത്തിയത്. അതുപോലെ തന്നെ 3.35 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്
.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്ന് മാത്രം ഇന്ത്യയിൽ 7.45 കോടി ആടുജീവിതം സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
തിയറ്റർ ഒക്യുപെൻസിയുടെ കണക്കെടുത്താൽ മലയാളത്തിൽ 57.79 ശതമാനം കന്നഡയിൽ 4.14 ശതമാന0 തമിഴിൽ 17.84 ശതമാന0 തെലുങ്കിൽ 14.46 ശതമാന0 ഹിന്ദിയിൽ 4.14 ശതമാന0 എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി.
റിലീസിന് ശേഷം ഗംഭീര അഭിപ്രായം കൂടി ലഭിച്ചതോടെ അടുത്ത ദിവസങ്ങളിലേക്കും സിനിമ കാണാൻ വൻ തിരക്കാണ് എന്ന് ബുക് മൈ ഷോ പോലുള്ള ആപ്ലിക്കേഷനുകളിലെ റെഡ് സൈൻ കാണിക്കുന്നു. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ആടുജീവിതത്തിന് സംഗീതം നൽകിയത് എ ആർ റഹ്മാനും ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയത് റസൂൽ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നടക്കം ലഭിക്കുന്നത്.
Discussion about this post