നമ്മുടെ ലോകത്ത് നിരവധി അന്താരാഷ്ട്ര അതിർത്തികളുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ അതിർത്തിയാണ് പെനോൻ ഡി വെലെസ് ഡി ലാ ഗോമേര. 1564ൽ സ്പെയിൻ കീഴടക്കിയ വടക്കേ ആഫ്രിക്കയിലെ ഒരു ചെറിയ പാറയാണ് ഇത്. ലോകത്തിലെ ഏറ്റവും ചെറിയ അതിർത്തി എന്നാണ് ഈ പാറ അറിയെപ്പടുന്നത്.
ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുമായി സ്പെയിനിനെ ബന്ധിപ്പിക്കുന്ന ഈ അതിർത്തിയുടെ ആകെ നീളം 85 മീറ്റർ മാത്രമാണ്. 1564 വരെ മൊറോക്കോയുടെ ഭാഗമായിരുന്നെങ്കിലും നിലവിൽ സ്പാനിഷ് പ്രദേശത്തിന്റെ ഭാഗമാണ് പെനോൻ ഡി വെലെസ് ഡി ലാ ഗോമേര.
നിരവധി തവണ ഇതിൽ മൊറോക്കോ അവകാശവാദമുന്നയിച്ചെങ്കിലും ഈ ഭൂമി തിരികെ നൽകാൻ സ്പെയിൻ ഇതുവരെയും തയ്യാറായിട്ടില്ല. അതിർത്തി സംരക്ഷിക്കാൻ പ്രത്യേകം സൈന്യത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
പെനോൻ ഡി വെലെസ് ഡി ലാ ഗോമേരയിൽ സ്പാനിഷ് െൈസന്യം മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. ഈ പ്രദേശത്തിന്റെയാകെ സുരക്ഷ ഈ സൈനികർക്കാണ്.
Discussion about this post