ന്യൂഡൽഹി : മെയ് മാസത്തിൽ ആകെ 14 ബാങ്ക് അവധികൾ ഉള്ളതായി റിസർവ് ബാങ്ക്. മെയ് മാസത്തിലെ അവധി കലണ്ടർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഞായർ അവധികൾ, രണ്ടാം ശനി, നാലാം ശനി, ദേശീയ അവധികൾ, പ്രാദേശിക അവധികൾ എന്നിവ ഉൾപ്പെടെയാണ് മെയ് മാസത്തിൽ 14 ദിവസം ബാങ്ക് അവധി ആകുന്നത്.
തൊഴിലാളി ദിനമായി ആചരിക്കുന്ന മെയ് ഒന്നാം തീയതി ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് ഏഴാം തീയതി ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരിക്കും. മെയ് എട്ടാം തീയതി രവീന്ദ്രനാഥ ടാഗോർ ദിനം ആയതിനാൽ ബംഗാളിൽ ബാങ്ക് അവധിയായിരിക്കും. മെയ് 10ആം തീയതി ബസവ ജയന്തി, അക്ഷയതൃതീയ എന്നിവ പ്രമാണിച്ച് കർണാടകയിൽ പൊതു അവധി ആയിരിക്കുന്നതാണ്.
മെയ് പതിമൂന്നാം തീയതി ലോക്സഭാ തിരഞ്ഞെടുപ്പ് ആയതിനാൽ ശ്രീനഗറിൽ ബാങ്ക് അവധിയായിരിക്കും. മെയ് 16ന് സിക്കിം സ്റ്റേറ്റ് ഡേ ആയി ആചരിക്കുന്നതിനാൽ അന്നേദിവസം സിക്കിമിൽ ബാങ്ക് അവധിയായിരിക്കും. മെയ് 20ന് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ പൊതു അവധിയായിരിക്കും. മെയ് 23ന് ബുദ്ധപൂർണിമ പ്രമാണിച്ച് രാജ്യത്തെ 15 ഓളം സംസ്ഥാനങ്ങളിൽ പൊതു അവധി ആണ്. അവസാനഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 25ന് ത്രിപുരയിലും ഒഡിഷയിലും ബാങ്ക് അവധിയായിരിക്കും.
Discussion about this post