എറണാകുളം : മകൻ അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മൂവാറ്റുപുഴയിലാണ് സംഭവം നടന്നത്. 65 വയസ്സുകാരിയായ കൗസല്യ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ജോജോയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവന്റെ സ്വർണ്ണമാലയ്ക്ക് വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയത്.
ഞായറാഴ്ച രാത്രിയായിരുന്നു കൗസല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഉയർന്ന് വന്ന ചില സംശയങ്ങളെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞത്. മൂന്നു പവൻ സ്വർണത്തിന് വേണ്ടിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post