അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ നാല് പ്രതികളും ശ്രീലങ്കൻ പൗരന്മാരും ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഭീകരരും ആണെന്ന് എടിഎസ് പുറത്തിറക്കിയ ഒരു ഹ്രസ്വ പത്രക്കുറിപ്പിൽ കുറിപ്പിൽ വ്യക്തമാക്കി.
തീവ്രമായ ചോദ്യം ചെയ്യലിനായി ഗുജറാത്ത് എടിഎസ് പ്രതികളെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി ഗുജറാത്തി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇവരുടെ സാന്നിധ്യത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല
ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴിയാണ് ഭീകരർ അഹമ്മദാബാദിലെത്തിയതെന്നാണ് റിപ്പോർട്ട്. അവർ പാകിസ്ഥാൻ ഹാന്ഡിലേർസുമായി ബന്ധപ്പെട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്കായി മൂന്ന് ഐപിഎൽ ടീമുകൾ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
Discussion about this post