ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇൻഡി സഖ്യത്തിൽ കലഹം. പ്രതിപക്ഷ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർത്ഥി എന്ന പേരിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേര് നിർദ്ദേശിച്ചത് തങ്ങളോട് ആലോചിക്കാതെയാണെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. തീരുമാനത്തിൽ അസംതൃപ്തി ഉള്ളതിനാൽ സ്പീക്കർ തിരഞ്ഞെടുപ്പിനായുള്ള കൊടിക്കുന്നിൽ സുരേഷിന്റെ നാമനിർദ്ദേശപത്രികയിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവച്ചില്ല.
സ്പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഇൻഡി സഖ്യത്തിന്റെ യോഗത്തിലും തൃണമൂൽ കോൺഗ്രസ് പങ്കെടുത്തില്ല. കൊടിക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷ മമത ബാനർജി തീരുമാനമെടുക്കുമെന്ന് തൃണമൂൽ എംപി അഭിഷേക് ബാനർജി അറിയിച്ചു. സഖ്യകക്ഷികളായ തങ്ങളുമായി യാതൊരു ചർച്ചയും നടത്താതെ കോൺഗ്രസ് എടുത്ത ഏകപക്ഷീയമായ തീരുമാനമാണ് കൊടിക്കുന്നിൽ സുരേഷിന്റെ നാമനിർദ്ദേശപത്രിക എന്നും അഭിഷേക് ബാനർജി പ്രതികരിച്ചു.
ബുധനാഴ്ചയാണ് ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായി കേരളത്തിൽ നിന്നും ഉള്ള എംപി കൊടിക്കുന്നിൽ സുരേഷും ഭരണപക്ഷ സ്ഥാനാർത്ഥിയായി മുൻ ലോക്സഭാ സ്പീക്കർ ഓം ബിർളയും ആണ് മത്സരിക്കുന്നത്.
Discussion about this post