തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രിയ ജോർജ് കുര്യൻ. മുതലപ്പൊഴിയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത് പതിവായ സാഹചര്യത്തിൽ ആണ് കേന്ദ്രമന്ത്രി മുതലപ്പൊഴിയിൽ എത്തിയത്.
രാവിലെയോടെയായിരുന്നു സന്ദർശനം. പ്രദേശത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടിയാണ് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നത് എന്ന് ജാർജ് കുര്യൻ തീരദേശവാസികളോട് പറഞ്ഞു. ഇവർ ഉന്നയിച്ച ആശങ്കകളും അദ്ദേഹം കേട്ടു. ആശങ്കകളിൽ വേണ്ട ഇടപെടൽ ഉണ്ടാകും എന്നും അദ്ദേഹം ഉറപ്പ് നൽകി.
മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് വി. മുരളീധൻ ജോർജ് കുര്യനോട് അഭ്യർത്ഥിച്ചിരുന്നു. ഇത് മാനിച്ചായിരുന്നു ജോർജ് കുര്യൻ എത്തിയത്. മത്സ്യത്തൊഴിലാളികളെയും ഇരുവരും കാണും.
Discussion about this post