കൊല്ലം:രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് വീട്ടിൽ പോയി കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പുനലൂരിലാണ് സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന തെന്മല സ്വദേശി ബിനീഷ് ആണ് വീട്ടിൽ പോകാൻ കെഎസ്ആർടിസി ബസുമായി കടന്നു കളഞ്ഞത്. തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിലൂടെ ലൈറ്റ് ഇടാതെ ഒരു കെഎസ്ആർടിസി ബസ് വരുന്ന ശ്രദ്ധയിൽപെട്ട് സംശയം തോന്നി ഹൈവേ പോലീസ് ടിബി ജംഗ്ഷനിൽ വണ്ടി തടഞ്ഞു. എന്നാൽ ബസ് നിർത്താതെ ഐക്കരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്നാലെ ബസിന് പുറകെ വിട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Discussion about this post