തിരുവനന്തപുരം: കേന്ദ്രം നൽകിയ പദ്ധതി സംസ്ഥാന സർക്കാർ തട്ടിത്തെറിപ്പിച്ചതോടെ കേരളീയർക്ക് ഉണ്ടാകുക അധിക ബാദ്ധ്യത. ഇനി മുതൽ അധിക വൈദ്യുതിബിൽ നൽകേണ്ടിവരും. കേന്ദ്രപദ്ധതി വേണ്ടെന്നുവച്ച് സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനമാണ് സാധാരണ ജനങ്ങൾക്ക് തിരിച്ചടി ആകുന്നത്.
8205 കോടി രൂപയാണ് സംസ്ഥാനത്തിന് സഹായമായി കേന്ദ്രസർക്കാർ നൽകാമെന്ന് വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് വേണ്ടെന്നും സ്വന്തം നിലയ്ക്ക് മീറ്ററുകൾ സ്ഥാപിക്കുമെന്നും സംസ്ഥാനം അറിയിക്കുകയായിരുന്നു. കേന്ദ്രപദ്ധതി നടപ്പാക്കിയാൽ 15 ശതമാനം സബ്സിഡി ലഭിക്കുമായിരുന്നു. എന്നാൽ ഈ സബ്സിഡി നഷ്ടമായതിനാൽ ഈ തുക കൂടി വൈദ്യുതി ബില്ലിൽ ജനങ്ങൾ അടയ്ക്കേണ്ടിവരും. കേന്ദ്ര പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് 1226 കോടി രൂപയുടെ സബ്സിഡിയാണ് നഷ്ടമാകുക.
സർക്കാർ സ്ഥാപനങ്ങളിലും വൻകിട വ്യവസായ സ്ഥാപനങ്ങളിലും ആയിരിക്കും ആദ്യഘട്ടത്തിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക. മൂന്ന് ലക്ഷത്തോളം കണക്ഷനാകും ഇത്തരത്തിൽ നൽകേണ്ടിവരിക. ഈ ചിലവ് ഏവരും വഹിക്കേണ്ടതായും വരും. 277 കോടിയാണ് ആദ്യഘട്ടത്തിൽ കെഎസ്ഇബിയ്ക്ക് ചിലവ് വരിക.
രണ്ടാംഘട്ടത്തിലാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കണക്ഷൻ ലഭിക്കുക. അതുവരെ ഒന്നാംഘട്ടത്തിന് ചിവായ തുക ഉപഭോക്താക്കൾ നൽകേണ്ടിവരും. അടുത്ത വർഷം 31 നകം ആയിരിക്കും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുക.
Discussion about this post