എറണാകുളം: കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ കേസ് എടുത്ത് മനുഷ്യവകാശ കമ്മിഷൻ.കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്നും അതിനാൽ തന്നെ അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിര്‍ദേശം നല്കി.
സംഭവത്തില്‍ കാറിന്റെ അമിത വേഗത്തിന് നേരത്തെ പൊലീസ് കേസെടുത്തിരുന്നു. റോഡിലെ മറ്റ് യാത്രികരുടെ ജീവന് ഭീഷണി ഉയര്‍ത്തും വിധം വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം
Discussion about this post