തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പുയരുന്നു. ഗായത്രീ പുഴയിലും ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഇരു പുഴയിലെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. കരുവന്നൂർ പുഴയിലും ഗായത്രീ പുഴയിലും കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിന് പുറമേ തിരുവനന്തപുരം ജില്ലയിലെ കരമന, ഇടുക്കിയിലെ തൊടുപുഴ, തൃശൂർ ജില്ലയിലെ കീച്ചേരി, കാസർകോട ജില്ലയിലെ പയസ്വിനി എന്നീ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, മാട്ടുപ്പെട്ടി, പൊൻമുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുറ്റ്യാടി, ബാണാസുര സാഗർ എന്നീ അണക്കെട്ടുകളിലാണ് റെഡ് അലർട്ട്.
Discussion about this post