ന്യൂഡൽഹി : ജനപ്രിയമായ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് റിസർവ് ബാങ്ക്. നിലവിൽ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്ക് ഉപയോഗിക്കാനാവുക. ഇനി മുതൽ അങ്ങനെയല്ലാ കാര്യങ്ങൾ. മറ്റൊരാളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ അനുവാദത്തോടെ പ്രയോജനപ്പെടുത്താം. ഇതിനായി യുപിഐയിൽ ഡെലിഐയിൽ ഡെലിഗേറ്റഡ് പേയ്മെന്റസ് സൗകര്യം കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത പറഞ്ഞു.
സ്വന്തമായി അക്കൗണ്ടില്ലാത്തയാൾക്കും മറ്റൊരാളുടെ ബാങ്കിൽനിന്ന് പണം ഉപയോഗിക്കാൻ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആർബിഐ അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യ ഉപയോക്താവിന് (പ്രൈമറി യൂസർ), മറ്റൊരു വ്യക്തിക്ക് (സെക്കൻഡറി യൂസർ) തന്റെ ബാങ്ക് അക്കൗണ്ടിലെ പണം കൈകാര്യം ചെയ്യാൻ അനുവദിക്കുക. സെക്കൻഡറി യൂസർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് ആവശ്യമില്ലെന്നതാണു മറ്റൊരു പ്രത്യേകത. യുപിഐ/ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപകമാക്കാൻ ഇത് സഹായിക്കുമെന്ന് റിസർവ് ബാങ്ക് പറയുന്നു.
ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.റിസർവ് ബാങ്ക് യുപിഐ പേയ്മെന്റുകൾക്കുള്ള പരിധി ഉയർത്തുകയും ചെയതിട്ടുണ്ട്. യുപിഐ വഴി ഒരു ലക്ഷമായിരുന്നു ഇതുവരെ അയക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ, ഇനിമുതൽ യുപിഐ വഴി അഞ്ച് ലക്ഷം രൂപ വരെ ഉപയോക്താവിന് ട്രാൻസ്ഫർ ചെയ്യാനാകും.
Discussion about this post