പത്തനംതിട്ട: സ്കൂൾ പി.ടി.എ യോഗത്തിനിടെ ക്ളാസിൽ അതിക്രമിച്ചുകയറി അസഭ്യവർഷം നടത്തുകയും പ്രധാനാദ്ധ്യാപകയെ മർദ്ദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലയാലപ്പുഴ കോഴിക്കുന്നത്ത് കെ.എച്ച്.എം.എൽ.പി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂൾ പ്രഥമാദ്ധ്യാപിക ഗീതാ രാജിനാണ് മർദ്ദനമേറ്റത്. തുടർന്ന് പ്രധാനാധ്യാപിക പോലീസിൽ പരാതി പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശ വാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം എന്തിനാണ് മർദ്ദിച്ചത് എന്ന് വ്യക്തമായിട്ടില്ല.
ബുധനാഴ്ച വൈകിട്ട് 3.45 ഓടെ പി.ടി.എ യോഗം നടക്കുന്ന ക്ളാസ് മുറിയിലേക്ക് അസഭ്യ വർഷവുമായി യുവാവ് വരുകയായിരുന്നു. പുറത്തു പോകാൻ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടെങ്കിലും പോകാൻ കൂട്ടാക്കാതിരിക്കുകയും പ്രധാനാദ്ധ്യപികയോട് കയർക്കുകയും മർദ്ദിക്കകയുമായിരുന്നു എന്നാണ് പരാതി.
Discussion about this post