ആലപ്പുഴ: വിവാഹത്തിനു മുമ്പ് വധുവിനും വരനും “വിവാഹപൂര്‍വ കൗണ്‍സിലിങ്” നിര്‍ബന്ധമാക്കണമെന്ന് തുറന്നു പറഞ്ഞ് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി.
കുടുംബബന്ധത്തിന്റെ മുന്നോട്ട് പോക്കിന് കൗൺസിലിങ്ങിന്റെ പ്രാധാന്യം മനസിലാക്കി, വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിവാഹപൂര്‍വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
കുടുംബ പ്രശ്നങ്ങളില്‍ കൗണ്‍സിലിങ് നല്കാന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരം സംവിധാനം ആവശ്യമാണെന്നും ദമ്പതിമാര്‍ക്കിടയിലെ പ്രശ്നങ്ങളില്‍ ബന്ധുക്കളിടപെടുമ്പോള്‍ അവ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നും സതീദേവി തുറന്നു പറഞ്ഞു.
Discussion about this post