എറണാകുളം: സിനിമയിൽ പരവർഗ്രൂപ്പ് ഉണ്ടെന്ന് ആവർത്തിച്ച് സംവിധായകൻ വിനയൻ. ഒരു കാലത്ത് പരവർഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ദിലീപ് ആയിരുന്നു. ദിലീപിനുള്ളത് ഉന്നത ബന്ധങ്ങൾ ഉള്ള വ്യക്തിയാണ് ദിലീപ് എന്നും വിനയൻ വ്യക്തമാക്കി.
2008 ൽ സിനിമയിലെ പവർഗ്രൂപ്പിന്റെ കടിഞ്ഞാൺ ദിലീപിന്റെ പക്കൽ ആയിരുന്നു. എന്നാൽ ഇപ്പോൾ പവർഗ്രൂപ്പുമായി ദിലീപിന് ബന്ധമില്ല. പവർഗ്രൂപ്പുണ്ടായിരുന്ന കാലത്തെ സിനിമയാണ് ട്വന്റി ട്വന്റി. അന്ന് അങ്ങിനെയൊരു ചിത്രം ചെയ്യാൻ ദിലീപിന് മാത്രമേ കഴിയുകയുള്ളൂ. കാരണം അത്രയും ബന്ധങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ദിലീപ് സൂപ്പർ സ്റ്റാർ ആകുന്നതിന് മുൻപ് പത്തോളം ചിത്രങ്ങൾ താൻ ചെയ്തിട്ടുണ്ടെന്നും വിനയൻ പറഞ്ഞു.
അത്ഭുത ദ്വീപ് എന്ന സിനിമയിലൂടെ ആയിരുന്നു പൃഥ്വിരാജിന്റെ അപ്രഖ്യാപിത വിലക്ക് മാറിയത്. പക്രുവാണ് സിനിമയിലെ നായകൻ എന്നായിരുന്നു താൻ പറഞ്ഞിരുന്നത്. ആ സിനിമയിൽ തന്നെ പൂർണമായി പിന്തുണച്ചത് കൽപ്പന ആയിരുന്നു. പൃഥ്വിരാജ് ആണ് നായകൻ എന്ന വിവരം ആരോടും പറയേണ്ട എന്ന് പറഞ്ഞത് കൽപ്പന ആയിരുന്നു. എല്ലാ താരങ്ങളിൽ നിന്നും എഗ്രിമെന്റ് എഴുതി വാങ്ങിയ ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതെന്നും വിനയൻ കൂട്ടിച്ചേർത്തു.
Discussion about this post