കാലാവസ്ഥാ വ്യതിയാനം വലിയ പ്രത്യാഘാതമാണ് ലോകമെമ്പാടും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇത് വലിയ പ്രശ്നങ്ങള്‍ തന്നെ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. കാലാവസ്ഥാവ്യതിയാനത്തിന് മുഖ്യകാരണക്കാരായ മനുഷ്യരെ കാത്തിരിക്കുന്നത് വന്‍ വിപത്താണെന്നാണ് ഗവേഷകര്‍ പറയുന്നത്. സമുദ്രങ്ങള്‍ തന്നെയാണ് നമ്മുടെ നാശത്തിന് നാന്ദികുറിക്കുന്ന ജീവികളെ ഉല്പാദിപ്പിക്കാന് പോകുന്നത്,
സമുദ്രത്തിന്റെ ആഴങ്ങളില്‍ തഴച്ചുവളരുകയും പ്ലവകങ്ങളെ ബാധിക്കുകയും ചെയ്യുന്ന വൈറസുകളും ബാക്ടീരിയകളും മറ്റ് ഏകകോശ ജീവികളുമെല്ലാം ആവാസ വ്യവസ്ഥയിലെ പാരിസ്ഥിതിക മാറ്റങ്ങള്‍ക്കൊപ്പം നിരന്തരം പരിണാമങ്ങള്‍ക്കും വിധേയമാകുന്നുണ്ട്.
ഉയരുന്ന സമുദ്രോഷ്മാവ് ചില രോഗാണുക്കള്‍ക്ക് തഴച്ചുവളരാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും അതോടൊപ്പം സമുദ്രങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നത് അസിഡിഫിക്കേഷന് കാരണമാകും, ഇത് ചെറു സമുദ്രജീവികളെ ബാധിക്കുകയും രോഗകാരികളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുകയും ചെയ്യും. വിബ്രിയോ വള്‍നിഫിക്കസ് പോലെയുള്ള ചില സ്പീഷീസുകള്‍ ഗുരുതരമായതും ജീവന് അപകടപ്പെടുത്തുന്നതുമായ അണുബാധകള്‍ക്ക് കാരണമാകും.
വിബ്രിയോ വള്‍നിഫിക്കസിനെ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ എന്ന് വിളിക്കാറുണ്ട്. ഇത്തരത്തിലുള്ള ജീവികള്‍ മനുഷ്യ കുലത്തിനു തന്നെ ഭീഷണിയാവാന്‍ കാലാവസ്ഥാ വ്യതിയാനം കാരണമായേക്കാം.
Discussion about this post