കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ( ഫെയ്മ). ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി സർവീസുകൾ നിർത്തിവയ്ക്കാനും ആഹ്വാനം ചെയ്തു
കൊൽക്കത്ത ആർ ജി കാർ കോളേജിലെ രണ്ടാം വർഷ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുന്നത്. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് (FAIMA) 2024 ഒക്ടോബർ 14 മുതൽ രാജ്യവ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ സേവനങ്ങൾ ബഹിഷ്കരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
“സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾക്കായി 65 ദിവസത്തിലേറെയായി പ്രതിഷേധിക്കുന്ന പശ്ചിമ ബംഗാൾ സഹപ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും , ഒരാഴ്ചയായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സഹപ്രവർത്തകരോട് പശ്ചിമ ബംഗാൾ സർക്കാർ കാണിക്കുന്ന നിസ്സംഗതയ്ക്കെതിരെയും
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച്.
2024 ഒക്ടോബർ 14 മുതൽ തിരഞ്ഞെടുത്ത സേവനങ്ങൾ ബഹിഷ്കരിക്കാൻ രാജ്യവ്യാപകമായി എല്ലാ മെഡിക്കൽ അസോസിയേഷനുകളോടും റസിഡൻ്റ് ഡോക്ടർമാരോടും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് (ഫൈമ) ആഹ്വാനം ചെയ്യുന്നു. ” FAIMA ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post