ടാറ്റ സാമ്രാജത്തിന്റെ മുൻ ചെയർമാനായ രത്തൻ ടാറ്റ വിടവാങ്ങിയത് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ആളുകൾക്കിടയിൽ അത്ര വലിയ സ്ഥാനമായിരുന്നു രത്തൻ ടാറ്റയ്ക്ക്. വ്യവസായി എന്നതിലുപരി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു അദ്ദേഹം . അതുകൊണ്ട് തന്ന അദ്ദേഹത്തിന്റെ വേർപ്പാട് ആർക്കും അംഗീകരിക്കാൻ കഴിഞ്ഞട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി നെഞ്ചിൽ ടാറ്റയുടെ ചിത്രം ടാറ്റു ചെയ്തിരിക്കുകയാണ് ഒരു യുവാവ്.
ഇന്ത്യയ്ക്ക് ഒരു ഇതിഹാസത്തെയാണ് നഷ്ടമായി എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുംബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റു ആർട്ടിസ്റ്റായ മഹേഷ് ചവാനാണ് വീഡിയോ പങ്കുവച്ചത്. രത്തൻ ടാറ്റയുടെ ചിത്രം എന്തിനാണ് തന്റെ നെഞ്ചിൽ ടാറ്റു അടിയ്ക്കാൻ കാരണം എന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
തന്റെ സുഹൃത്തിന്റെ ജീവൻ നിലനിർത്താൻ സഹായിച്ചത് ടാറ്റ ട്രസ്റ്റാണെന്നാണ് യുവാവ് പറയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് തന്റെ സുഹൃത്തിന് ക്യാൻസറാണെന്ന് സ്ഥീരികരിച്ചത്. അവനെ ചികിത്സിക്കാൻ വൻ തുകയാണ് ആശുപത്രിക്കാർ പറഞ്ഞത്. ആ സമയത്ത് ഞങ്ങളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അന്ന് ഞങ്ങളോട് ടാറ്റ ട്രസ്റ്റുമായി ബന്ധപ്പെടാൻ ചിലർ പറഞ്ഞു. അങ്ങനെ ഞങ്ങൾ ട്രസ്റ്റുമായി ബന്ധപ്പെട്ടു. സൗജന്യമായി ചികിത്സ ലഭിച്ചു. ഇത്തരത്തിൽ ചികിത്സ ലഭിച്ചവർ നിരവധി പേരാണ്. കുറെയധികം പേരുടെ ജീവനാണ് ടാറ്റ രക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തെ പോലെ ഒരാളായി മാറണം എന്നാണ് തന്റെ ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു.
ദൈവത്തെ പോലെയാണ് ഞാൻ രത്തൻ ടാറ്റയെ കാണുന്നത്. അദ്ദേഹം യാഥാർത്ഥ രക്ഷനാണ് . രത്തൻ ടാറ്റയുടെ ജീവിതത്തിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട് എന്നും യുവാവ് കൂട്ടിച്ചേർത്തു . ടാറ്റു വീഡിയോ 7. 9 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. കൂടാതെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത് . രത്തൻ ടാറ്റ ഒരു രത്നമായിരുന്നുവെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
Discussion about this post