പൂച്ചകള്‍ക്കും നായകള്‍ക്കും തൊഴിലവസരം. പാര്‍ട്ട് ടൈം ജോലിയാണ് ഇവര്‍ക്കുള്ളത്. ചൈനയിലാണ് സംഭവം. ചൈനയില്‍ അടുത്ത കാലത്തായി പെറ്റ് കഫേകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഒരു കഫേ ഉടമ നല്കിയ ഒരു പരസ്യമാണിത്. തേടിക്കൊണ്ടുള്ളതായിരുന്നു പരസ്യം. പക്ഷേ, മനുഷ്യരെയല്ല പൂച്ചകളെയാണ് ജോലിക്ക് വേണ്ടത്.
ആരോഗ്യമുള്ള, നല്ല സ്വഭാവത്തിന് ഉടമകളായ പൂച്ചകളെയാണ് ഇദ്ദേഹം തന്റെ കഫേയിലേക്ക് ജോലിക്ക് വേണ്ടത് എന്നും കഫേ ഉടമ പ്രത്യേകം പറയുന്നുണ്ട്. ജോലി പാര്‍ട്ട് ടൈം ആയിരിക്കും. പകരമായി പൂച്ചയ്ക്ക് ദിവസവും സ്നാക്ക്സ് കിട്ടും. ഒപ്പം ഉടമയുടെ സുഹൃത്തുക്കള്‍ക്ക് കഫേയില്‍ 30 ശതമാനം കിഴിവും കിട്ടും.
ചൈനയിലെ പല കഫേ ഉടമകളും തങ്ങളുടെ ബിസിനസ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇതുപോലെ പെറ്റുകളെ തങ്ങളുടെ കഫേയിലേക്ക് എത്തിക്കാറുണ്ട്. ഇത്തരം മൃഗങ്ങളുടെ സാന്നിധ്യം ഇഷ്ടപ്പെടുന്ന അനേകം പേരാണ് ചൈനയില്‍ പെറ്റ് കഫേകള്‍ തിരക്കിയെത്താറുള്ളത്. ഈ മൃഗങ്ങളുടെ സാന്നിധ്യം അനുഭവിക്കണം എന്നുണ്ടെങ്കില്‍ അതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും. 350 -നും 700 -നും ഇടയിലാണ് മിക്കവാറും ഈടാക്കുന്നത്.
പൂച്ചകളെയും പട്ടികളെയും ഒക്കെ വീട്ടില്‍ തനിച്ചാക്കി ജോലിക്കോ പഠിക്കാനോ ഒക്കെ പോകേണ്ടി വരുന്നവര്‍ക്ക് ഇത് നല്ലൊരു ഉപാധിയാണ്.
Discussion about this post