ആലപ്പുഴ: സിപിഎം പുന്നമട പാര്‍ട്ടി ഓഫീസില്‍ വച്ചു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വനിതാ പ്രവർത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. പുന്നമട ലോക്കൽ സെക്രട്ടറി എസ് എം ഇക്ബാലിനെതിരെയാണ് സി പി എം പ്രവർത്തകയായ യുവതി പരാതി നൽകിയിരിക്കുന്നത്.
പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു . ലോക്കൽ സെക്രട്ടറിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും പ്രവർത്തക മൊഴിയിൽ പറയുന്നുണ്ട് . കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ പ്രസ്തുത സംഭവം എന്നാണ് പരാതിക്കാരിയുടെ മൊഴി. എസ് എം ഇക്ബാൽ പിന്നിൽ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ലെന്നും. ബലം പ്രയോഗിച്ചാണ് പിനീട് രക്ഷപ്പെട്ടതെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു. സിപിഎം പുന്നമട ലോക്കല്‍ സെക്രട്ടറി എസ് എം ഇക്ബാലിനെതിരെയാണു നോര്‍ത്ത് പൊലീസ് കേസെടുത്തത്.അതേസമയം പാർട്ടി രണ്ട് തവണ അന്വേഷണ കമ്മീഷനെ വച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.
Discussion about this post