പാമ്പുകടിയേറ്റാല്‍ ആന്റിവെനമാണ് ജീവന് രക്ഷിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുപോലും ഉപയോഗിക്കാന്‍ പല സന്ദര്‍ഭങ്ങളിലും സാധിക്കാത്ത അവസ്ഥ വരുന്ന ഒരു പാമ്പിന് വിഷത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതാണ് മുഴമൂക്കന്‍ കുഴിമണ്ഡലി (ഹംപ്നോസ് പിറ്റ് വൈപ്പര്‍)യുടെ മാരകമായ ആക്രമണം. മുന്‍പ് ഈ പാമ്പിനെ അണലിയില്‍ (ചേനത്തണ്ടന്‍ -റസല്‍സ് വൈപ്പര്‍) നിന്ന് വേര്തിരിച്ചറിയാത്തതും കടിയേല്‍ക്കുന്നവരുടെ എണ്ണം കുറവായതും കാരണം ഇതിന്റെ വിഷത്തിനുള്ള ആന്റിവെനം നിര്‍മിച്ചിട്ടില്ല. സാധാരണ ഉപയോഗിക്കുന്ന ആന്റിവെനം ഇതിന് കുത്തിവെച്ചാല്‍ പ്രതിപ്രവര്‍ത്തനമുണ്ടായി മരണത്തിന് സാധ്യതയുണ്ട്. ചില സീസണുകളില്‍ വിഷത്തിന്റെ തീവ്രത കൂടുന്നതിനാല്‍ കടി മാരകമാകാനുമിടയുണ്ട്.
മൂര്‍ഖന്‍, അണലി (റസല്‍സ് വൈപ്പര്‍), ചുരുട്ട മണ്ഡലി (സോ സ്കെയ്ല്‍ഡ് വൈപ്പര്‍), ശംഖുവരയന്‍ എന്നിവയുടെ വിഷത്തിന് പ്രതിവിധിയായിട്ടുള്ള പോളിവാലന്റ് ആന്റിവെനമാണ് നിലവിലുള്ളത്. ഇത്തരം പാമ്പുകളുടെ കടിയേറ്റാല്‍ ഈ ആന്റിവെനം ഫലപ്രദമാണ്. ഇതില്‍ ഉള്‍പ്പെടാത്ത പാമ്പുകളുടെ കടിയേറ്റാല്‍ ഇതേ ആന്റിവെനം കുത്തിവെക്കുന്നത് അപകടമാകാം.
മുഴമൂക്കന്‍ കുഴിമണ്ഡലിയുടേതുപോലെ ചോലമണ്ഡലിയുടെയും (മലബാര്‍ പിറ്റ് വൈപ്പര്‍) വിഷത്തിനെതിരേയുള്ള ആന്റിവെനം നിര്‍മിച്ചിട്ടില്ല. എന്നാല്‍ ഈ പാമ്പ് കൂടുതലായും കാടുകളിലാണ് കാണപ്പെടുന്നത്. ലക്ഷണം നോക്കിയുള്ള ചികിത്സയാണ് കടിയേറ്റവര്‍ക്ക് നല്‍കേണ്ടത്. മുഴമൂക്കന്റെ കടി അണലിയുടേതത്ര മാരകമല്ലെങ്കിലും ഇതിന്റെ വിഷവും രക്തപര്യയനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. രക്തസ്രാവം, ശ്വാസകോശത്തില്‍ വെള്ളം നിറയല്‍, ഉമിനീര്‍ഗ്രന്ഥിക്ക് വീക്കം തുടങ്ങിയവയുണ്ടാകാം. ഇതിനുള്ള ചികിത്സ നല്‍കണം.
Discussion about this post