വാഷിംഗ്‌ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി (ഐസിഇടി) ചർച്ചകൾക്കായി ഇന്ത്യയിലേക്ക് തിരിക്കും. നിർണ്ണായക സാങ്കേതിക വിദ്യകളിൽ യുഎസ്-ഇന്ത്യ ഇനിഷ്യേറ്റീവ് ചർച്ചകൾക്കായാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത് . തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അദ്ദേഹം ഇന്ത്യയിലുണ്ടാകുമെന്നും എൻഎസ്എ അജിത് ഡോവലിനോടൊപ്പം ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിർണ്ണായക സാങ്കേതിക വിദ്യകളുടെ വികസനത്തിന് വേണ്ടി ഇന്ത്യയും അമേരിക്കയും ചേർന്ന് 2023 ജനുവരിയിൽ വാഷിംഗ്ടണിൽ ഈ സംരംഭം ആരംഭിച്ചതിന് ശേഷം നടക്കുന്ന ചർച്ചകളുടെ മൂന്നാംഘട്ടമാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സാങ്കേതിക പങ്കാളിത്തവും പ്രതിരോധ-വ്യാവസായിക സഹകരണവും വിപുലീകരിക്കാനാണ് ഈ സംരംഭം ശ്രമിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്, നൂതന വയർലെസ് സാങ്കേതികവിദ്യകൾ, അർദ്ധചാലകങ്ങൾ, പ്രതിരോധ നവീകരണം തുടങ്ങിയ മേഖലകൾ ഈ സംരംഭത്തിന്റെ ഭാഗമാണ്.
സംയുക്ത ദൗത്യങ്ങൾ, ഉപഗ്രഹ വിക്ഷേപണങ്ങൾ ബഹിരാകാശ സാങ്കേതികവിദ്യകൾ, ജെറ്റ് എഞ്ചിനുകൾ (തേജസ് Mk-II- GE F-414 തുടങ്ങിയവ ) എന്നിവയുടെ സഹ-വികസനം എന്നിവ iCET-ൽ ഉൾപ്പെടുന്നു
ഡൽഹി സന്ദർശന വേളയിൽ സള്ളിവൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി മോദിയെ സന്ദർശിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത് . പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേം ആരംഭിച്ച് ആഴ്ചകൾക്ക് ശേഷം 2024 ജൂണിലാണ് സള്ളിവൻ അവസാനമായി ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ആ സന്ദർശന വേളയിൽ സള്ളിവനും ഡോവലും ഐസിഇടി മീറ്റിൻ്റെ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു.
ഇന്ത്യ യുഎസ് ഗ്ലോബൽ ചലഞ്ചസ് ഇൻസ്റ്റിറ്റ്യൂട്ടിന് 90+ മില്യൺ ഡോളർ സംയുക്തമായി നൽകിയതാണ് യോഗത്തിൻ്റെ പ്രധാന ഫലങ്ങളിലൊന്ന്. അർദ്ധചാലകങ്ങൾ, ശുദ്ധമായ ഊർജ്ജം, പാൻഡെമിക് തയ്യാറെടുപ്പ് എന്നിവയിലെ ഗവേഷണത്തിനായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
Discussion about this post