ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞായതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. ദേശീയതലസ്ഥാനത്ത് ഇതോടെ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ കൂടാടെ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിലും മഞ്ഞുവീഴ്ച ശക്തമാണ്. പഞ്ചാബിലും രാജസ്ഥാനിലും ഹരിയാനയിലും ഇതേ സ്ഥിതിയാണ് തുടരുന്നത്.
പലയിടത്തും കാഴ്ച്ചാപരിധി പൂജ്യം മീറ്ററിനോട് അടുത്താണ്. ഇതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി അപകടങ്ങളും പലഭാഗങ്ങളിലായി സംഭവിക്കുന്നുണ്ട്. അന്തരീക്ഷ താപനില ആറ് ഡിഗ്രി സെൽഷ്യസിന് താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോയിഡയിൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിന്റെ പലഭാഗങ്ങളിലും വായു ഗുണനിലവാരം 340 മുകളിലാണ്.
വരും ദിവസങ്ങളിലും മൂടൽ മഞ്ഞ് തുടരുമെന്ന് ഐഎംഡി അറിയിപ്പ് നൽകി. ഏറ്റവും കൂടിയ താപനില 15 ഡിഗ്രിയിലേക്ക് കുറയാൻ സാധ്യതയുണ്ടന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് കൂട്ടിചേർത്തു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനങ്ങളും വൈകുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post