ന്യൂഡൽഹി: ‘യാത്രക്കാരുടെ സംസാരവും സ്പീക്കറുകൾ വഴിയുള്ള ശബ്ദമോ ഇല്ലാതെ സമാധാനപൂർണവും നിശബ്ദവുമായ കുറച്ച് മണിക്കുറുകൾ പോയിക്കിട്ടി, ഇനി വിമാനത്തിലും ഇനി വിമാനത്തിൽ 100 പേർ വാട്ട്സ്ആപ്പ് കോളുകളിൽ നിലവിളിക്കും, അഭിനന്ദനങ്ങൾ.’- ആഭ്യന്തര റൂട്ടുകളിൽ എയർ ഇന്ത്യയുടെ വമാനങ്ങൾക്കുള്ളിൽ വൈ-ഫൈ കണക്റ്റിവിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വന്ന ചില പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു.
എയർബസ് എ 350, ബോയിംഗ് 787-9, ചില എയർബസ് എ 321 നിയോ മോഡലുകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിമാനങ്ങളിലാണ് യാത്രക്കാർക്കായി എയർ ഇന്ത്യ സൗജന്യ ഇന്റർനെറ്റ് ആക്സസ് ഏർപ്പെടുത്തിയത്. 2025ൽ എയർ ഇന്ത്യ യാത്രക്കർക്കൊരുക്കിയ സമ്മാനമായിരുന്നു പുതിയ പ്രഖ്യാപനം. ഇതോടെ, ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്‌ലൈറ്റ് വൈഫൈ നൽകുന്ന രാജ്യത്തെ വിമാനമായി എയർ ഇന്ത്യ മാറി.
‘കണക്റ്റിവിറ്റി ഇപ്പോൾ ആധുനിക യാത്രയുടെ അവിഭാജ്യ ഘടകമാണ്. ചിലർക്ക് ഇത് തത്സമയം എല്ലാം ഷെയർ ചെയ്യുന്നതിനുള്ള അത്യാവശ്യ ഘടകമാണ്. മറ്റ് ചിലർക്കാണെങ്കിൽ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും ആണ്’- എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറയുന്നു.
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഐഒസ് അല്ലെങ്കിൽ ആൻട്രോയിഡ് സ്മാർട്ട് ഫോണുകളിൽ വൈഫൈ ഉപയോഗിക്കാനാകും. 10,000 അടിക്ക് മുകളിൽ യാത്ര ചെയ്യുമ്പോൾ ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ കണക്റ്റുചെയ്യാൻ ഇൻ-ഫ്‌ലൈറ്റ് വൈ-ഫൈ യാത്രക്കാരെ അനുവദിക്കും. അതുകൊണ്ട് തന്നെ, വിമാനത്തിലായിരുന്നാലും നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സജീവമായി തുടരാനും പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാനും സാധിക്കും. വിമാനത്തിനുള്ളിൽ യാത്ര ചെയ്യുമ്പോഴും ടെക്സ്റ്റിംഗ് തുടരാനും വാട്ട്സ്ആപ്പ് കോളുകൾ എടുക്കാനും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും അല്ലെങ്കിൽ തത്സമയ ഓൺലൈൻ മാസ്റ്റർക്ലാസുകളിൽ പങ്കെടുക്കാനും നിങ്ങൾക്ക് കഴിയും.
ഒരു ഭാഗത്ത് നിന്ന് ചിന്തിച്ചാൽ, വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ചില ആനുകൂല്യങ്ങൾ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. ജോലി സ്ഥലങ്ങളിൽ നിന്നുള്ള േെസജുകൾ ഇല്ലാതെ, മെയിലുകൾ ഇല്ലതെ, ബോസിന്റെ ഫോണുകളിൽ നിന്നും മുക്തമായിട്ടുള്ള കുറച്ച് നേരം ഇനി ചിലപ്പോൾ ആസ്വദിക്കാൻ കഴിഞ്ഞേക്കില്ല. ‘ഞാൻ വിമാനത്തിലാണ്. കുറച്ച് സമയത്തേക്ക് എന്നെ ലഭ്യമായേക്കില്ല’ എന്നത് ജോലിയിൽ നിന്നും മാറിനിൽക്കാനുള്ള സാധുവായ ഒഴികഴിവായിരിക്കില്ല. നിങ്ങളുടെ ലാപ്ടോപ്പും മൊബൈലും ഇമെയിലുകൾ, ടെക്സ്റ്റുകൾ, ജോലി സംബന്ധമായായ കോളുകൾ എന്നിവയാൽ മുഴങ്ങിക്കൊണ്ടേയിരിക്കും. ഇപ്പോൾ ഇൻ-ഫ്‌ലൈറ്റ് വൈഫൈ ഉള്ളതുകൊണ്ട് തന്നെ, അവയോട് നിങ്ങൾക്ക് പ്രതികരിക്കേണ്ടതായി തന്നെ വരും.
എന്നാൽ, അതേസമയം, ജോലിയിൽ അത്രമേൽ ആത്മാർത്ഥതയുള്ള ചില പ്രൊഫഷണലുകൾക്ക് ഇത് വളരെയധികം പ്രയോജനപ്രദമായിരിക്കും. വിമാനത്തിനുള്ളിൽ ജോലി ചെയ്യാൻ സാധിക്കാത്തതുകൊണ്ടുള്ള ആ മണിക്കൂറുകൾ ഇനിമുതൽ പാഴായേക്കില്ല.
എന്നാൽ, വിമാനത്തിലും ഫോൺ കണക്ടിവിറ്റി ലഭിക്കുന്നതോടെ, ജനലിലൂടെ പുറത്തെ കാഴ്ച്ചകൾ കാണാനും മേഘങ്ങളെ ആസ്വദിക്കാനും നിങ്ങൾക്ക് ഇനി ചിലപ്പോൾ നേരം കാണില്ല. വിമാനയാത്രക്കായി ഒരു പുസ്തകം തിരഞ്ഞെടുക്കുക എന്നത് മിക്ക യാത്രക്കാരും ചെയ്യാറുള്ള ഒരു കാര്യമാണ്. എന്നാൽ, ഇനി ചിലപ്പേവാൾ പുസ്തകങ്ങൾക്ക് ഇനി രണ്ടാം സ്ഥാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക.
Discussion about this post