ഉത്തർപ്രദേശ്: മദ്യലഹരിയിൽ പിതാവ് രണ്ടുവയസ്സുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബാംഗര്മൗവില് ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത് . ഷാരൂൺ എന്നയാളാണ് മദ്യപിച്ചു വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുകയും പിന്നാലെ രണ്ടു വയസ്സുകാരനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തത്. ഭാര്യയുടെ പരാതിയിൽ ഷാരൂണിനെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി തർക്കിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു . എന്നാൽ ഭാര്യ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ പിന്നീട് കുട്ടിയുടെ നേർക്കായി ആക്രമണം. കോപിതനായ ഇയാൾ കുട്ടിയെ കടന്നു പിടിക്കുകയും എടുത്തു നിലത്തേറിയുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് തടഞ്ഞു വച്ച ഇയാളെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. മദ്യപിച്ച് ബഹളം വെക്കൽ ഇയാളുടെ സ്ഥിരം സ്വഭാവമാണെന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post