ഹൈദരാബാദ്: മോമോസ് കഴിച്ച് ഒരു മരണം. 15 പേർ ആശുപത്രിയിൽ. ഹൈദരാബാദിലെ വഴിയോരത്തെ കടയിൽ നിന്നും മോമോസ് കഴിച്ച 15 പേരാണണ് ആശുപത്രിയിൽ. മരിച്ച സ്ത്രീ നഗരത്തിലെ മറ്റൊരു കടയിൽ നിന്നാണ് മോമോസ് കഴിച്ചത്. ഹൈദരാബാദിലെ ബഞ്ചാറ ഹിൽസിലാണ് സംഭവം.
ഡൽഹി മോമോസ് എന്ന പേരിലുള്ള ഫുഡ് സ്റ്റാളിൽ നിന്നാണ് ഇവർ മോമോസ് കഴിച്ചതെന്ന് പോലീസ് പറഞ്ഞു. ബിഹാറിൽ നിന്നും വന്ന ആറ് പേർ ചേർന്നാണ് ചിന്തൽ ബസ്തിയിൽ സ്റ്റാൾ നിർമിച്ചത്. ഫുഡ് സ്റ്റാൾ നിർത്തുന്നവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി.
മോമോസ് കഴിച്ച് ഒരു മണിക്കൂറിന് പിന്നാലെ, യുവതിക്ക് ഭ:ക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.
സംഭവത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം നടത്തി. ലൈസൻസ് ഇല്ലാതെയാ് സ്റ്റാൾ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്റ്റാളിൽ നിന്നുള്ള ഭക്ഷണസാമ്പിളുകൾ ശേഖരിക്കുകയും കട അടക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post