മലപ്പുറം: കോട്ടയ്ക്കലിൽ ക്രിക്കറ്റ് ബോൾ തലയിൽ അടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു. മഹാരാഷ്ട്ര സ്വദേശിനി തപസ്യ ആണ് മരിച്ചത്. കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് തപസ്യ.
കഴിഞ്ഞ ആഴ്ചയായിരുന്നു ക്രിക്കറ്റ് ബോൾ തലയിൽ അടിച്ച് തപസ്യയ്ക്ക് പരിക്കേറ്റത്. ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെ ആയിരുന്നു സംഭവം. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നും ജന്മദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയിൽ കഴിയവേ മരിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ വീട്ടയാണ് തപസ്യയുടെ ജന്മദേശം. പിതാവ് പരശുറാം സേട്ടു കോട്ടയ്ക്കലിൽ സ്വർണ വ്യാപാരിയാണ്. വർഷങ്ങളായി പൊന്മള മേൽമുറിയിലാണ് പരശുറാം കുടുംബവുമായി താമസം.
Discussion about this post