കൊല്‍ക്കത്ത: അഫ്സല് ഗുരുവിനെ അനുകൂലിച്ച് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കില്ലെന്ന് ജാദവ്പൂര്‍ സര്‍വകലാശാലാ വി.സി സുരഞ്ജന്‍ ദാസ്.
അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടി നിലകൊളളുന്ന സര്‍വകലാശാലയാണ് ജാദവ്പൂരെയും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് അതിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ കേസരിനാഥ് ത്രിപാഠിക്ക് വിശദീകരണം നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലാ ചട്ടങ്ങളിലൂന്നി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി ജെ.എന്‍.യു സര്‍വകലാശാലയിലെ അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജാദവ്പൂരില് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. ബുധനാഴ്ച നടന്ന സംഭവത്തില്‍ വി.സിയോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Discussion about this post