ഡല്‍ഹി: ജെ.എന്‍.യുവില്‍ ഫെബ്രുവരി 9ന് നടന്ന അഫ്സല് ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് പറയപ്പെടുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്കായി ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംശയം തോന്നുന്നവരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന് നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരെയാണ് പൊലീസ് തിരയുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്.
ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകര്‍ അടക്കമുള്ളവരുടേയും സുരക്ഷാ ജീവനക്കാരുടേയും മൊഴി എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post