മധുര: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാന്‍ ജെല്ലിക്കെട്ട് അനുകൂലികള്‍. ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്ത് പ്രതിഷേധിക്കാനാണ് ജെല്ലിക്കെട്ട് അനുകൂലികളുടെ കൂട്ടായ്മയായ വീരവിളയാട്ട് മീപ്പു കഴകം എന്ന സംഘടനയുടെ തീരുമാനം.
എല്ലാ ജെല്ലിക്കെട്ട് അനുകൂലികളും നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്ന് സംഘടന നേതാവ് ടി. രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജെല്ലിക്കെട്ട് നിരോധിച്ചതിനോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് രാജേഷ് പറഞ്ഞു.
ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
Discussion about this post