ശ്രീനഗര്‍:ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപൂരില്‍ ഭീകരരുമായുള്ള ഏറ്റമുട്ടല്‍ അവസാനിപ്പിച്ചു. ഒരു ഭീകരനെ കൂടി വധിച്ചതായും സൈന്യം അറിയിച്ചു. ശേഷിയ്ക്കുന്ന ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമടക്കം ആറ്പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇന്നലെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ലഷ്കര്‍ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
അതിനിടെ ഭീകരര്‍ ഒളിച്ചിരുന്ന സര്‍്ക്കാര്‍ കെട്ടിടത്തിന് തീപ്പിടിച്ചിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തെത്തുടര്‍ന്ന് ഭീകരര്‍ ഓടിക്കയറിയ ഗവണ്മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിനാണ് തീപിടിച്ചത്.
പുല്വാമജില്ലയില് പാംപൂരില്‍ സി.ആര്.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ശനിയാഴ്ച വൈകീട്ടാണ് ആക്രമണം ഉണ്ടായത്. സൈന്യം പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ കെട്ടിടത്തിലേക്ക് ഓടിക്കയറി വീണ്ടും വെടിയുതര്‍ക്കുകയായിരുന്നു.
ആര്‍ക്കും പരിക്കേല്‍ക്കാതെ കെട്ടിടം ഒഴിപ്പിക്കാന്‍ സൈന്യത്തിന് സാധിച്ചു. ആക്രമണം ശക്തിപ്പെട്ടതോടെ ശ്രീനഗര്‍ജമ്മു ഹൈവേ അടച്ചു.
Discussion about this post