തൃശൂര്‍: മുസിരീസ് പൈതൃക പദ്ധതി പൂര്‍ണമാകുന്നതോടെ ഇന്ത്യ സമുദ്ര വ്യാപാര രംഗത്തെ അജയ്യ ശക്തിയാവുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.ഇന്ത്യയുടെ ടൂറിസം, പാരന്പര്യ മേഖലകളില്‍ മുസിരീസ് പദ്ധതിക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മുസരീസ് പൈതൃക പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യയിലെ ഏറ്റവും മൂന്നാമത്തെ ബൃഹത്തായ പൈതൃക പദ്ധതിയും സംസ്ഥാനത്തെ ആദ്യ ഹരിത പദ്ധതിയുമാണ് മുസരിസ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തില്‍ 94 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പൂര്‍ത്തീകരണം. വൈപ്പിന്‍ മുതല്‍ ഏറിയാട് വരെയുള്ള പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ പുരാതന സുഗന്ധവ്യജ്ഞന പാതകളുടെ വീണ്ടെടുപ്പാണ് കേരളം നടത്തുക. മലബാര്‍ തീരത്തെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആയിരിക്കും ഇത്. ഏഷ്യയും യൂറോപ്പും അടക്കം 41 രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സുഗന്ധവ്യജ്ഞന റൂട്ടുകള്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തില്‍ 94 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുക. മൂവായിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രം അനുമാനിക്കുന്ന മുച്ചിരിപ്പട്ടണത്തിന്റെ വീണ്ടെടുപ്പാണ് മുസരിസ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാക്കുക. വൈപ്പിന്‍ മുതല്‍ ഏറിയാട് വരെയുള്ള പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം പദ്ധതിയിലൂടെ ഉറപ്പു വരുത്തുന്നു. 29 മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളുമാണ് പൂര്‍ത്തിയാകുന്നത്.
സഹിഷ്ണുത നിലനിറുത്തുന്നതിന് കേരളം കാണിക്കുന്ന ആവേശത്തെ പ്രണബ് മുഖര്‍ജി പ്രശംസിച്ചു. മുസരീസ് പൈതൃക പദ്ധതി കേരളത്തിലെ വിവിധ മതങ്ങളുടേയും ജാതികളുടേയും സമന്വയം കൂടിയാണ്. സാമുദായിക സൗഹാര്‍ദ്ദത്തോടെ കഴിയുന്ന കേരളത്തിലെ ജനങ്ങളുടെ പൈതൃകം കൂടിയാണ് അത് വിളിച്ചോതുന്നത്. പരസ്പര ബഹുമാനം, മറ്റു മതങ്ങളെ ബഹുമാനിക്കല്‍, വ്യത്യസ്താഭിപ്രായങ്ങളെ അംഗീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ വെളിവാകുന്നത്.
Discussion about this post