ലഖ്നൗ : മഹാകുംഭമേളയുടെ ആദ്യ സ്നാനത്തിൽ ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യയും അമേരിക്കൻ ശതകോടീശ്വരിയുമായ ലോറീൻ പവൽ ജോബ്സ് പങ്കെടുക്കും. പൗഷ് പൂർണിമയിലെ ആദ്യ സ്നാനത്തിൽ പങ്കെടുക്കാനാണ് ലോറീൻ എത്തുന്നത്. നിരഞ്ജനി അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര് സ്വാമി കൈലാസാനന്ദിൻ്റെ ക്യാമ്പിലാണ് ലോറീന് താമസിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജനുവരി 29 വരെ ലോറീൻ ഈ ക്യാമ്പിൽ താമസിച്ച് സനാതന ധർമ്മത്തെ കുറിച്ചുള്ള പഠനങ്ങൾ നടത്തും.
ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും പ്രശസ്ത സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തിയും മഹാകുംഭത്തിൽ പങ്കെടുക്കാനായി എത്തും. അൾട്ട ഫോർട്ടിന് സമീപം സുധാമൂർത്തിക്കായി ഒരു കോട്ടേജ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാകുംഭമേളയുടെ ഭാഗമായ സംഗമ സ്നാനത്തിൽ സുധാമൂർത്തി പങ്കെടുക്കും.
മറ്റു നിരവധി പ്രമുഖ വനിതകളും മഹാകുംഭമേളയിൽ പങ്കെടുക്കാനായി ഉത്തർപ്രദേശിലേക്ക് എത്തുന്നുണ്ട്. ഒപി ജിൻഡാൽ ഗ്രൂപ്പിൻ്റെ ചെയർപേഴ്സൺ സാവിത്രി ദേവി ജിൻഡാലാണ് മഹാകുംഭത്തിനെത്തുന്ന മറ്റൊരു പ്രമുഖ വ്യക്തിത്വം. കൂടാതെ നടി ഹേമമാലിനി ഉൾപ്പെടെയുള്ളവരും സംഗമ സ്നാനത്തിൽ പങ്കെടുക്കാനായി എത്തും. സ്വാമി അവധേശാനന്ദിൻ്റെയും ചിദാനന്ദ് മുനിയുടെയും ക്യാമ്പുകളിൽ ആണ് ഇവർക്ക് താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നത് എന്നാണ് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കുന്നത്.
Discussion about this post