ഡല്‍ഹി: പാക്ദേശീയ ദിനത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.ട്വിറ്ററിലാണ് പാക് ജനതയ്ക്കും പ്രധാനമന്ത്രി നവാസ് ഷെരീഫിനും മോദി ആശംസ അറിയിച്ചത്.പ്രശ്നങ്ങള്‍ക്ക് ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്നും ഇക്കാര്യത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി. ദേശീയ ദിനത്തില്‍ പാകിസ്ഥാന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ആശംസകള്‍ അറിയിച്ചു.
ദേശീയ ദിനത്തോടനുബന്ധിച്ച് പാക് ഹൈക്കമ്മീഷന് ഡല്‍ഹിയില്‍ പരിപാടി നടത്തി. കാശ്മിരി വിഘടനവാദി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. തീവ്ര ഇന്ത്യാവിരുദ്ധ, പാക് അനുകൂല നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സയിദ് അലി ഗിലാനി, അസിയ അന്ദ്രാബി എന്നിവരെ പാക് ഹൈക്കമ്മീഷര്‍ അബ്ദുള്‍ ബാസിതാണ് ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ യാതൊരു അപാകതയുമില്ലെന്നാണ് അബ്ദുള്‍ ബാസിത് പറയുന്നത്. നേരത്തെയും ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ബാസിത് ചൂണ്ടിക്കാട്ടി. ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി സര്‍ക്കാര്‍ പ്രതിനിധിയായി പരിപാടിയില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
Discussion about this post