ശ്രീനഗര്‍: കശ്മീര്‍ ഭരണത്തില്‍ നിര്‍ണായക സ്വാധീനമാകാന്‍ ബിജെപി. മെഹ്ബൂബ മുഫ്തി നേതൃത്വം നല്കുന്ന കശ്മീരിലെ നിര്‍ദ്ദിഷ്ട പി.ഡി.പി ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ ബി.ജെ.പിയിലെ നിര്‍മല്‍ സിങ് ഉപ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ി തീരുമാനം. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നിര്‍മല്‍ സിങിനെ നിയമ സഭ കക്ഷി നേതാവായി ബി.ജെ.പി തെരഞ്ഞെടുത്തു.
മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കശ്മീര്‍ ഭരണം ജനുവരി ഏഴു മുതല്‍ ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. തുടര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത് നീണ്ടു. കഴിഞ്ഞ ദിവസം മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. പുതിയ യാതൊരു നിര്‍ദ്ദശേവും മുന്നോട്ട് വെക്കാതെ മെഹബൂബ സഖ്യത്തിന് സമ്മതം അറിയിക്കുകയായിരുന്നു. മന്ത്രിസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണകരമല്ല എന്ന് മെഹ്ബൂബയ്ക്ക് ഉപദേശം ലഭിച്ചിരുന്നു.
Discussion about this post