മൊഗാദിഷു : സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഒരു പാര്‍ലമെന്റ് അംഗവും തലസ്ഥാനത്തെ ഡപ്യൂട്ടി മേയറും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
ഹോട്ടലിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
സ്ഫോടനത്തിനു ശേഷം ഭീകരര്‍ സമീപമുള്ള മുസ്ളിം പള്ളി ആക്രമിക്കുകയും ചെയ്തു.മൊഗാദിഷുവിലെ സെന്‍ട്രല്‍ ഹോട്ടലാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഭീകര സംഘടനയായ അല്‍ഖായിദയുമായി ബന്ധമുള്ള സംഘടനയായ അല്‍-ഷബാബാണ് ആക്രമണം നടത്തിയത്.
Discussion about this post