തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനിടെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച മൂന്നു ഹോട്ടലുകള്‍ക്ക് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. വയനാട് വൈത്തിരി, ആലപ്പുഴ റമദ, വയലാര്‍ വസുദ്ധര എന്നി ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് ഇടത് മുന്നണി ഭരണത്തിന് കീഴിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്.
വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ ബാര്‍ ലൈസന്‍സ് അപേക്ഷയ്ക്കു നിരാക്ഷേപപത്രം നല്‍കിയത് എല്‍ഡിഎഫ് ഭരണസമിതിയാണ്. ആലപ്പുഴ റമദയുടെ അപേക്ഷയിലും എന്‍ഒസി നല്‍കിയത് നഗരസഭയുടെ മുന്‍ എല്‍ഡിഎഫ് ഭരണസമിതി. വയലാര്‍ വസുന്ധര സരോവരത്തിനു എന്‍ഒസി നല്കിയതും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മുന്‍ ഭരണസമിതി തന്നെയാണ്. മറ്റ് മൂന്നു ഹോട്ടലുകള്‍ കോടതി ഉത്തരവുപ്രകാരമാണു ലൈസന്‍സ് നേടിയതെന്നതും ശ്രദ്ധേയം.
യുഡിഎഫ് ഭരണസമിതി കഠിനംകുളം ലേക്ക് പാലസിനും അത്താണി ഡയാന ഹൈറ്റ്സിനും ലൈസന്‍സ് അനുവദിച്ചു.. ബാര്‍, ബീയര്‍ പാര്‍ലര്‍ ലൈസന്‍സിനു തദ്ദേശസ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയത് 2012ലാണ്. എറണാകുളം ജില്ലയിലെ ക്രൗണ്‍ പ്ലാസയ്ക്ക് യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭ എന്‍ഒസി നിഷേധിച്ചതിനെത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു വാങ്ങുകയായിരുന്നു.
Discussion about this post