ഡല്‍ഹി: അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയുമായി ബന്ധമുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കുളും ജയിലിലടയ്ക്കപ്പെടുമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ രാഷട്രീയം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറയേണ്ട കാര്യമില്ല. അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തി ജയിലലടയ്ക്കുമ്പോള് അഹമ്മദ് പട്ടേല്‍ സ്വയം സന്യാസത്തിലേക്ക് നീങ്ങുമെന്നും സ്വാമി പരിഹസിച്ചു.
അഴിമതിയാരോപണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തില്‍ എന്തുകൊണ്ട് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടില്ലെന്നും സ്വാമി ചോദിച്ചു. ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ പ്രസംഗത്തിന്റെ അവസാനംമാത്രം സോണിയയുടെ പേര് പരാമര്‍ശിച്ചത് ഒരു പദ്ധതിയുടെ ഭാഗമായിരുന്നു. ഇതുമൂലം തന്റെ പ്രസംഗം ഇടയ്ക്കുവച്ച് കോണ്‍ഗ്രസ് തടസപ്പെടുത്തിയില്ലെന്നും സ്വാമി പറഞ്ഞു.
Discussion about this post