പത്തനംതിട്ട: എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തിന്റെ വികസനം ഇല്ലാതാക്കിയെന്ന് അമിത് ഷാ പറഞ്ഞു. ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുമെല്ലാം അഴിമതിക്കാരാണ്.
ബംഗാളില്‍ സഖ്യത്തിലേര്‍പ്പെടുകയും കേരളത്തില്‍ തമ്മില്‍ മത്സരിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കാപട്യം ജനം തിരിച്ചറിയണം. എന്‍ഡിഎയ്ക്ക് വോട്ടുചെയ്തു അധികാരത്തിലേറ്റണമെന്നും അമിത് ഷാ 20 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ എ.കെ. ആന്റണി ജനങ്ങളോട് മാപ്പ് പറയണം. ആരു നിര്‍ദേശപ്രകാരമാണ് കരാര്‍ സംബന്ധിച്ച വ്യവസ്ഥകളില്‍ ആന്റണി മാറ്റം വരുത്തിയതെന്നും അദ്ദേഹം ചോദിച്ചു. റാന്നിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മണിമലയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനായി അമിത് ഷാ റാന്നിയില്‍നിന്നു തിരിച്ചു.
Discussion about this post