ആദിവാസി ശിശു മരണം അടക്കം ഉള്ള കാര്യങ്ങളില്‍ കേരളത്തിന്റെ അവസ്ഥ സൊമാലിയയേക്കാള്‍ ഭീകരമാണെന്ന് ആദിവാസി നേതാവ് സി.കെ ജാനു പറഞ്ഞു. യാഥാര്‍ത്ഥ്യം പറയുമ്പോള്‍ പ്രധാനമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് കാര്യമില്ല. കണക്കുകളേക്കാള്‍ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്നും സി.കെ ജാനു പറഞ്ഞു.
കേരളത്തിലെ ശിശു മരണനിരക്ക് സൊമാലിയയുടേതുമായി താരതമ്യപ്പെടുത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കോണ്‍ഗ്രസും, സിപിഎമ്മും വിവാദമാക്കിയ സാഹചര്യത്തിലാണ് സി.കെ ജാനുവിന്റെ പ്രസ്താവന.
Discussion about this post