പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് അതൃപ്തി. അന്വേഷണം വൈകുന്നതില്‍ റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷന് പി.എല്‍ പുനിയ അറിയിച്ചു.
അന്വേഷണ പുരോഗതി ആരായുന്നതിനായി കേരളത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് തന്നെ നേരിട്ട് വിശദീകരണം തേടുമെന്നും പി.എല്‍ പുനിയ ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു
ജിഷ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് രമ്ടാഴ്ച കഴിഞ്ഞിട്ടും കൊലായളിയെ പിടികൂടാന്‍ കേരള പോലിസിന് കഴിഞ്ഞിട്ടില്ല.
Discussion about this post