കോട്ടയം: ജിഷാ വധക്കേസിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് വൈക്കത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ.സി. ചന്ദ്രശേഖരന് പിന്മാറി. രണ്ടുദിനം മാത്രം ശേഷിക്കെയാണ്, ജിഷയുടെ വീട് സന്ദര്‍ശിക്കാനോ സംഭവത്തില്‍ പ്രതിഷേധിക്കാനോ തയാറാകാത്ത പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥി പിന്മാറുന്നത്. പെരുമ്പാവൂരില്‍ നടന്ന ക്രൂര ദലിത് വിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ബിഎസ്പിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ രാഷ്ട്രീയബോധവും മാനവികബോധവും അനുവദിക്കാത്തതിനാലാണ് തീരുമാനമെന്ന് ചന്ദ്രശേഖരന് പറഞ്ഞു.
ജിഷയുടെ ഘാതകരെ പിടികൂടാന്‍ വൈകുന്നത് കേരളത്തിലെ ദലിത് സമൂഹത്തോട് ഭരണകൂടവും പൊലീസും കാട്ടുന്ന വിവേചനമാണ്. പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍, ഇതൊന്നും അറിഞ്ഞില്ളെന്ന മട്ടിലാണ് ബിഎസ്പി ദേശീയസംസ്ഥാന നേതൃത്വങ്ങളുടെ പ്രവര്‍ത്തനം. ബിഎസ്പിയുടെ പരമോന്നത നേതാവ് മായാവതി പ്രശ്നസമയത്ത് കേരളത്തില്‍ എത്തിയെങ്കിലും ഈ സംഭവത്തില്‍ പ്രതികരിച്ചില്ലെന്ന് ചന്ദ്രശേഖരന് ആരോപിച്ചു.
Discussion about this post